റിയാലിറ്റിഷോയിലൂടെ വിവാഹം കഴിക്കാനൊരുങ്ങുന്ന തമിഴ് നടന്‍ ആര്യയ്ക്ക് വധുവാകാന്‍ മത്സരിക്കാന്‍ മലയാളത്തില്‍ നിന്ന് രണ്ട് നടിമാര്‍. മലയാള സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട മലയാളി പെണ്‍കുട്ടികളായ സീതാലക്ഷ്മിയും ദേവസൂര്യയുമാണ് മത്സരാര്‍ത്ഥികള്‍. എങ്ക വീട്ടുമാപ്പിളൈ എന്ന് പേരിട്ടിരിക്കുന്ന റിയാലിറ്റി ഷോയില്‍ അപേക്ഷിച്ചവരില്‍ നിന്ന് 16 പേരെയാണ് മത്സരത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.